വനംവകുപ്പ് സംരക്ഷിക്കുന്ന പാലക്കാട്ടെ കൊമ്പന് ധോണിയുടെ കാഴ്ചശക്തി തിരികെക്കിട്ടുന്നതായി സൂചന. ഒരു കണ്ണിന് നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയ ഉടന്‍ നടത്തേണ്ടതില്ലെന്നാണ് വനംവകുപ്പിന്റെ തീരുമാനം. തൃശൂരിൽ നിന്നുള്ള മൃഗ ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം ധോണിയെ വിശദമായി പരിശോധിച്ചു. ഈസമയത്താണ് കണ്ണുകളുടെ കാഴ്ച വര്‍ധിച്ചതായി തെളിഞ്ഞത്. കാഴ്ചശക്തി കുറഞ്ഞുവെന്ന് കണ്ടെത്തിയ സമയം മുതല്‍ നല്കുന്ന തുള്ളിമരുന്നും ഭക്ഷണത്തിനൊപ്പമുള്ള മരുന്നും തുടരാമെന്നാണ് നിലവിലെ തീരുമാനം. അടിയന്തര സാഹചര്യത്തില്‍ മാത്രമായിരിക്കും കണ്ണിന്റെ ശസ്ത്രക്രിയ. ഫോറസ്റ്റ് ചീഫ് വെറ്ററിനറി ഓഫിസർ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ധോണിയ്ക്കുള്ള പരിചരണം നല്‍കുന്നത്. ധോണിയിലും പരിസരത്തും ഏറെ നാളായി ആശങ്ക തീര്‍ത്തിരുന്ന പിടി സെവനെന്ന ആനയെ ജനുവരി 22 നാണ് മയക്കു വെടിവെച്ച് കൂട്ടിലാക്കിയത്. പിന്നീട് ധോണിയെന്ന പേര് നല്കി വനംവകുപ്പ് പരിപാലിക്കുകയാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Eyesight improves after treatment; No emergency surgey for tusker Dhoni