chingamfarmer-17

ഇന്ന് ചിങ്ങം ഒന്ന്. മണ്ണില്‍ വിയര്‍പ്പ് കൊണ്ട് പൊന്നുരുക്കിയെടുക്കുന്ന കര്‍ഷകരുടെ ദിനം. കര്‍ക്കിടകത്തിന്‍റെ വറുതിയുടെ നാളുകള്‍ മറന്ന് പൊന്നിന്‍ ചിങ്ങമാസത്തെ വരവേല്‍ക്കുന്നു ഏവരും. കാലാവസ്ഥാമാറ്റവും മഴക്കുറവും ആശങ്കളുടെ കാര്‍മേഘങ്ങള്‍ വിതയ്ക്കുന്നുണ്ടെങ്കിലും കര്‍ഷകന്‍ പ്രത്യാശ കൈവിടുന്നില്ല. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

നെല്‍മണികളാല്‍ പറ നിറയുന്ന കാലം കൂടിയാണിത്. എന്നാല്‍ ഗൃഹാതുരമായ ഒരു നല്ല കാലത്തിന്‍റെ ഓര്‍മകള്‍ മാത്രമാണിപ്പോള്‍ പത്തായം നിറക്കുന്നത്. വിശേഷണങ്ങള്‍ ഏറെയാണ് ഈ ചിങ്ങപ്പുലരിക്ക്. കര്‍ക്കിടകത്തില്‍, മഴയൊന്നുമാറിനിന്നപ്പോള്‍ തളിര്‍ത്ത നാമ്പുകള്‍ വാടി. ഒപ്പം കര്‍ഷകന്‍റെ മുഖവും. എന്നാല്‍ മണ്ണറിഞ്ഞ് വിളവിറക്കുന്ന കര്‍ഷകനു കുലുക്കമില്ല.  ഇതെത്ര കണ്ടിരിക്കുന്നു എന്ന ഭാവം. ഇത്തവണ കൃഷി രീതിയൊന്ന് മാറ്റിപ്പിടിച്ചവരെയും കണ്ടു. ചിങ്ങപുലരില്‍ ഇങ്ങനെ കലപില കൂട്ടി പറമ്പിലൂടെ നടക്കാന്‍ തന്നെ എന്തുരസമാണ്. വിളഞ്ഞു തുടങ്ങിയ പച്ചക്കറികളെല്ലാം  ഓണനാളില്‍ പാകമായി നാക്കിലയിലെത്തും. നാവിന്‍ തുമ്പില്‍ സദ്യയുടെ പുതിയ രുചിമുകളങ്ങള്‍ തീര്‍ക്കും.