rajeevsakthidharan-17

കൈതോലപ്പായയില്‍ പൊതിഞ്ഞ് മുഖ്യമന്ത്രി പണം കടത്തിയെന്ന ജി.ശക്തിധരന്റെ ആരോപണം ഭാവനയില്‍ ഉദിച്ച കെട്ടുകഥയെന്ന് മന്ത്രി പി. രാജീവ്. ആരോപണങ്ങളില്‍ വസ്തുതയുടെ കണിക പോലുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

അന്നത്തെ പാര്‍ട്ടി സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ കൊച്ചിയിലെ ദേശാഭിമാനി ഓഫീസില്‍ താമസിച്ച് രണ്ട് കോടി 35 ലക്ഷം രൂപ സമാഹരിച്ച് കൈതൊലപ്പായയില്‍ പൊതിഞ്ഞ് കാറില്‍ തിരുവനന്തപുരത്തേക്ക് കടത്തിയെന്നും ഒപ്പം ഇന്നത്തെ മന്ത്രി പി. രാജീവുമുണ്ടായിരുന്നുവെന്നാണ് ശക്തിധരന്‍ ഫെയ്സ്ബുക്കിലൂടെ ആരോപിച്ചത്. പണം കടത്തലിന് തെളിവില്ലെന്ന പേരില്‍ അന്വേഷണം അവസാനിപ്പിച്ച് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് െവളിപ്പെടുത്തല്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Minister P Rajeev on Sakthidharan's allegation