TAGS

  • ഓണനാളുകളില്‍ റെക്കോഡ് വരുമാനം പ്രതീക്ഷിച്ച് ബവ്കോ
  • എല്ലാ ഔട്‌ലെറ്റുകളിലും ഇരട്ടി സ്റ്റോക്ക് കരുതണമെന്ന് എം.ഡിയുടെ സര്‍ക്കുലര്‍
  • കടയിലെത്തുന്നവര്‍ക്ക് ഒറ്റ നോട്ടത്തില്‍ തിരഞ്ഞെടുക്കാവുന്ന വിധം മദ്യം പ്രദര്‍ശിപ്പിക്കാനും നിര്‍ദേശം

ഓണനാളുകളില്‍ റെക്കോഡ് വരുമാനം പ്രതീക്ഷിച്ച് ബവ്കോ. എല്ലാ ഔട്‌ലെറ്റുകളിലും ഇരട്ടി സ്റ്റോക്ക് കരുതണമെന്ന് എംഡിയുടെ സര്‍ക്കുലര്‍. കടയിലെത്തുന്നവര്‍ക്ക് ഒറ്റ നോട്ടത്തില്‍ തെരഞ്ഞെടുക്കാവുന്ന വിധത്തില്‍ മദ്യം പ്രദര്‍ശിപ്പിക്കാനും ഔട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വിഡിയോ റിപ്പോര്‍ട്ട് കാണാം.  

 

സപ്ലൈകോയിലും ഹോര്‍ടികോര്‍പിലുമെത്തുന്ന ഉപഭോക്താവിന്‍റെ അവസ്ഥയുണ്ടാകില്ല ബവ്കോയിലെത്തുന്നവര്‍ക്ക്. ഇഷ്ടപ്പെട്ട ബ്രാന്‍ഡിനു ഒരു ക്ഷാമവുമുണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ കാലേകൂട്ടി തന്നെ ബവ്റിജസ് കോര്‍പറേഷന്‍ സ്വീകരിച്ചു കഴിഞ്ഞു. ജനപ്രിയ ബ്രാന്‍ഡുകളെല്ലാം ഇരട്ടി ഓര്‍ഡറാണ് ഔട്‌ലെറ്റുകള്‍ നല്‍കിയിരിക്കുന്നത്. മാത്രമല്ല ഒരുപാട് സമയം ബ്രാന്‍ഡ് തിരഞ്ഞെടുക്കാനായി നിര്‍ത്താന്‍ പാടില്ല. കടയിലെക്കെത്തുമ്പോള്‍ തന്നെ കാണത്തക്കവിധത്തില്‍ ബ്രാന്‍ഡുകള്‍ ക്രമീകരിക്കാനുള്ള സംവിധാനം ഒരുക്കണം. വില്‍പന പ്രൊഹല്‍സാഹിപ്പിക്കാന്‍ യു പിഐ സംവിധാനവുമൊരുക്കണം. 

 

എല്ലാവര്‍ഷവും കുടിച്ചുറെക്കോഡ് ഇടാറുള്ള മലയാളി ഇത്തവണവും പതിവു തെറ്റിക്കില്ലെന്നാണ് ബവ്കോയുടെ പ്രതീക്ഷ. അതുകൊണ്ടു തന്നെ വാങ്ങാനെത്തുവരുടെ സമയലാഭമടക്കം കണക്കിലെടുത്തുള്ള ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. എല്ലാ ബ്രാന്‍ഡുമുണ്ടെങ്കിലും സര്‍ക്കാര്‍ മദ്യമായ ജവാന്‍റെ കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണമെന്നു പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ ആവശ്യപ്പെട്ടതെല്ലാം ഇവിടെയുണ്ട്, കയറി വന്നോളൂ എന്ന പരസ്യമില്ലെന്നു മാത്രം