‘മേരേ പ്യാരേ ദേശ്‌വാസിയോം’ (എന്റെ പ്രിയപ്പെട്ട ഇന്ത്യക്കാരേ...), ‘ഭായിയോം ഓര്‍ ബഹനോം’ (സഹോദരീ സഹോദരന്മാരേ...) എന്നീ പതിവ് അഭിസംബോധനകളില്‍ നിന്ന് വ്യതിചലിച്ച് പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം. ചെങ്കോട്ടയിലെ പ്രസംഗത്തില്‍ ‘മേരേ പരിവാര്‍ ജനോം’ (എന്റെ കുടുംബാംഗങ്ങളേ...) എന്നാണ് പ്രധാനമന്ത്രി സദസ്യരെയും രാജ്യത്തെയും അഭിസംബോധന ചെയ്തത്. പ്രസംഗത്തിലുടനീളം ഇതേ പ്രയോഗം ആവര്‍ത്തിച്ച മോദി പഴയ ശൈലിയിലേക്ക് പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
2014ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതുമുതല്‍ മോദിയുടെ പ്രസംഗശൈലിയുടെ അവിഭാജ്യഘടകമായിരുന്നു ഭായിയോം ഓര്‍ ബഹനോം, മേരേ പ്യാരേ ദേശ്‍വാസിയോം എന്നീ പ്രയോഗങ്ങള്‍. കഴിഞ്ഞ 9 വര്‍ഷം ഈ ശൈലി ആരാധകരെ മാത്രമല്ല, ട്രോളുകളും സൃഷ്ടിച്ചു. ശൈലിമാറ്റത്തിന്റെ കാരണങ്ങള്‍ വ്യക്തമാകാനിരിക്കുന്നതേയുള്ളു. രാജ്യത്തെ മുഴുവന്‍ ഒരു കുടുംബമായി കാണുന്നു എന്ന നല്ല അര്‍ഥത്തിനൊപ്പം ഏക വ്യക്തിനിയമവുമായും സംഘപരിവാറുമായുമെല്ലാം പുതിയ പ്രയോഗത്തെ ചേര്‍ത്തുവയ്ക്കുന്നവരുണ്ട്.
Story Highlights: mere pyare deshvasiyom, Modi style change, Independence Day 2023 Live Updates