സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ഓണം ബോണസ്. ഓണം അഡ്വാന്‍സായി എല്ലാ ജീവനക്കാര്‍ക്കും 20,000 രൂപ വീതം നല്‍കാനും തീരുമാനിച്ചു. 600 കോടി രൂപയാണ് ഇതിന് വേണ്ടി വരുന്നത്. സാമ്പത്തിക പ്രതിസന്ധി തുടരുകയാണെങ്കിലും കഴിഞ്ഞതവണത്തേതിന് തുല്യമായി ബോണസും ഉത്സവബത്തയും ശമ്പളം അഡ്വാന്‍സും നല്‍കാന്‍ ധനവകുപ്പ് തീരുമാനിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4000 രൂപ നല്‍കും. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2750 രൂപ ഉത്സവബത്ത. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഓണം അഡ്വാന്‍സ് ഒഴിവാക്കണം എന്ന് ശുപാര്‍ശയുണ്ടായിരുന്നെങ്കിലും ഇത്തവണയും അനുവദിക്കാന്‍ ധനവകുപ്പ് തീരുമാനിച്ചു.
പാര്‍ട് ടൈം– കണ്ടിജന്‍റ് ഉള്‍പ്പടെയുള്ള മറ്റ് ജീവനക്കാര്‍ക്ക് 6000 രൂപയാണ് ഓണം അഡ്വാന്‍സ്. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ചവര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ ലഭിക്കും. കരാര്‍ – സ്കീം തൊഴിലാളികള്‍ ഉള്‍പ്പടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും കഴിഞ്ഞ വര്‍ഷത്തെ അതേ നിരക്കിലാണ് ഇത്തവണയും ഉത്സവബത്ത. ആകെ ഈയിനങ്ങളില്‍ 600 കോടിയാണ് സര്‍ക്കാരിന് ചെലവ്. ഇതേസമയം രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശിക തുകയുടെ വിതരണവും ഇന്ന് തുടങ്ങി. 3200 രൂപ വച്ച് 60 ലക്ഷത്തോളം പേര്‍ക്ക് ലഭിക്കും. ഇതിനായി 1762 കോടി ധനവകുപ്പ് അനുവദിച്ചിരുന്നു. 23ന് മുമ്പ് ക്ഷേമപെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കും.
Onam bonus for kerala government employees