മന്ത്രി സെന്തില്‍ ബാലാജി (ഇടത്) അശോക് കുമാര്‍  (വലത്)

മന്ത്രി സെന്തില്‍ ബാലാജി (ഇടത്) അശോക് കുമാര്‍ (വലത്)

  • ഇഡി നാല് തവണ നോട്ടിസ് അയച്ചിട്ടും അശോക് കുമാര്‍ ഹാജരായിരുന്നില്ല
  • അറസ്റ്റ് ചെയ്തത് ചെന്നൈയില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍

തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരന്‍ അശോക് കുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പിടികൂടി. കൊച്ചിയില്‍ വച്ചാണ് അശോക് കുമാറിനെ ചെന്നൈയില്‍ നിന്നെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇദ്ദേഹത്തെ വൈകുന്നേരത്തോടെ ചെന്നൈയിലെത്തിച്ച് നാളെ കോടതിയില്‍ ഹാജരാക്കും. സെന്തില്‍ ബാലാജിയുടെ അറസ്റ്റിന് പിന്നാലെ നാല് തവണ ഇഡി നോട്ടിസ് നല്‍കിയിട്ടും അശോക് കുമാര്‍ ഹാജരായിരുന്നില്ല. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് അശോക് കുമാറിന്റെ ഭാര്യയുടെ പേരിലുള്ള സ്ഥലം ഇഡി മരവിപ്പിക്കുകയും ചെയ്തിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

Senthilbalaji's brother Ashok Kumar held in Kochi by ED