
സ്വതന്ത്രദിനാഘോഷ പരിപാടിക്കിെട മണിപ്പുരിലെ സംഘടനകളുടെ പ്രതിഷേധത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. രാജ്യത്തിന്‍റെ അതിര്‍ത്തി മേഖലകളിലും കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫുള്‍ ഡ്രസ് റിഹേഴ്സല്‍ ചെങ്കോട്ടയില്‍ നടന്നു. സമൂഹമാധ്യമങ്ങളിലെ പ്രൊഫൈല്‍ ചിത്രം ദേശീയ പതാകയാക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
മണിപ്പുരിലെ കലാപത്തിന്‍റെ സാഹചര്യത്തില്‍ മെയ്തെയ്, കുക്കി സംഘടനകള്‍ സ്വതന്ത്രദിനാഘോഷ പരിപാടിക്കിടെ പ്രതിഷേധിക്കാന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളും എസ്പിജിയും സിെഎഎസ്എഫും ഡല്‍ഹി പൊലീസും ആര്‍പിഎഫും പങ്കെടുത്ത യോഗത്തിലെ വിലയിരുത്തല്‍. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പാതകയുയര്‍ത്തുകയോ, പ്രസംഗിക്കുകയോ ചെയ്യുമ്പോള്‍ മുദ്രാവാക്യം വിളിക്കുന്നതിനോ, പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിക്കുന്നതിനോ സാധ്യതയുണ്ട്. ഏക വ്യക്തി നിയമത്തിന്‍റെ പേരിലും പ്രതിഷേധമുണ്ടായേക്കാം. ജി 20 ഉച്ചകോടി നടക്കാനിരിക്കെ ഇത്തരം പ്രതിഷേധങ്ങള്‍ തെറ്റായ സന്ദേശം നല്‍കാനിടയുണ്ടെന്നും വിലയിരുത്തുന്നു.
നിയന്ത്രണരേഖയിലും ശ്രീനഗര്‍ താഴ്‍വരയിലും സുരക്ഷ വര്‍ധിപ്പിച്ചു. ഡല്‍ഹിയും പഞ്ചാബും കനത്ത കാവലിലാണ്. വിമാനത്താവളങ്ങളിലും മെട്രോ സ്റ്റേഷനുകളിലും പരിശോധന കര്‍ശനമാക്കി. ചെങ്കാട്ടയില്‍ ഇത്തവണ പുഷ്പാലങ്കാരം കുറവായിരിക്കും. ഏഴായിരത്തിലധികം സുരക്ഷാസേനാംഗങ്ങളുടെ നാല് ലെയര്‍ സുരക്ഷ ഏര്‍പ്പെടുത്തും. ചെങ്കോട്ടയില്‍ ഫുള്‍ ഡ്രസ് റിഹേഴ്സല്‍ നടന്നു. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ നിര്‍മാണത്തൊഴിലാളികള്‍, ഇന്ത്യ ചൈന അതിര്‍ത്തി ഗ്രാമങ്ങളിലെ ഗ്രാമമുഖ്യന്മാര്‍, നഴ്സുമാര്‍, വിവിധ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കള്‍ എന്നിവരാണ് അതിഥികള്‍. ജമ്മുകശ്മീരിലും വിവിധ സംസ്ഥാനങ്ങളിലും തിരംഗ യാത്ര നടന്നു. രാജ്യവും വ്യക്തിയുമായുള്ള ബന്ധം ദൃഢമാകാന്‍ ദേശീയ പതാക പ്രൊഫൈല്‍ പിക്ചറാക്കാന്‍ മോദി ആഹ്വാനം ചെയ്തു. ജമ്മുകശ്മീരിലും വിവിധ സംസ്ഥാനങ്ങളിലും തിരംഗ റാലി നടന്നു.
Manipuri organisations may protest on Independece day; Intelligence warning