idukkidamrain-13
  • ഓഗസ്റ്റ് ആദ്യ ആഴ്ചയില്‍ 88 ശതമാനം മഴ കുറഞ്ഞു
  • ഇടുക്കിയില്‍ ഇനിയുള്ളത് സംഭരണ ശേഷിയുടെ 32 % വെള്ളം
  • ഇടമലയാറില്‍ 42 % വെള്ളം
  • മണ്‍സൂണ്‍ ദുര്‍ബലമാക്കിയത് എല്‍നിനോ

സംസ്ഥാനത്ത് മഴയുടെ വന്‍കുറവ്. ഈ മാസം ആദ്യ ആഴ്ചയില്‍ 88 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തി. ഇടുക്കിയില്‍ ഇനി സംഭരണശേഷിയുടെ 32 ശതമാനം വെള്ളം മാത്രമെ അവശേഷിക്കുന്നുള്ളൂ. വരുന്ന രണ്ടാഴ്ച സംസ്ഥാനത്ത് മഴ നന്നേ കുറവായിരിക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്അറിയിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

 ഓണത്തിന് മുന്‍പുള്ള രണ്ടാഴ്ചയും സംസ്ഥാനത്ത് നേരിയ മഴയ്ക്കേയിടയുള്ളൂ എന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴകിട്ടും. ഒാഗസ്റ്റ് ആദ്യആഴ്ചതന്നെ മഴയില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത് . 120 മില്ലീമീറ്റര്‍ മഴ കിട്ടേണ്ടിടത്ത് 14 മില്ലീമീറ്റര്‍മാത്രമാണ് ലഭിച്ചത്. 88 ശതമാനത്തിന്‍റെ കുറവ്. സംഭരണികളിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു. വൈദ്യുതോല്‍പാദനം കാര്യമായി കുറച്ചിരിക്കുകയാണ് കെ.എസ്.ഇ.ബി. സംസ്ഥാനം ഉപയോഗിക്കുന്ന വൈദ്യുതിയില്‍ 65 ശതമാനത്തോളം  പുറത്തുനിന്ന് വാങ്ങുകയാണ്. ഇുക്കിയില്‍ സംഭരണശേഷിയുടെ 32 ശതമാനം വെള്ളമേയുള്ളൂ, ഇടമലയാറില്‍ 42 ശതമാനവും.  ജലസേചന ഡാമുകളിലും വെള്ളം കുറവാണ്. വരും ദിവസങ്ങളിലും മഴ കുറഞ്ഞു നിന്നാല്‍ സ്ഥിതി സങ്കീര്‍ണമാകും. പസഫിക്ക് സമുദ്രത്തില്‍ രൂപമെടുത്ത താപതരംഗമായ എല്‍നിനോ പ്രതിഭാസമാണ് മണ്‍സൂണ്‍ ദുര്‍ബലമാക്കിയത്. മണ്‍സൂണ്‍കാറ്റ് ശക്തിപ്പെടാത്തതും മഴ കുറയാനിടയാക്കിയിട്ടുണ്ട്. ഈ മാസം അവസാനമോ സെപ്റ്റംബറിലോ ഏതാനും ദിവസം നല്ലമഴകിട്ടുമെന്ന പ്രതീക്ഷയാണ് ഉള്ളത്. ജൂണ്‍ ഒന്നു മുതല്‍ ഇന്നലെവരെ സംസ്ഥാനത്താകെ 42 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇടുക്കിയില്‍ 59 ,വയനാട്ടില്‍ 54, കോഴിക്കോട് 52 ശതമാനം വീതമാണ് മഴയുടെ കുറവ് ഉണ്ടായിരിക്കുന്നത്. 

 

Kerala has received deficit rainfall so far; IMD