കമ്മിഷണര്‍ (ഇടത്)

കമ്മിഷണര്‍ (ഇടത്)

  • മൃതദേഹം അരിക്കുളം സ്വദേശി രാജീവന്‍റേത്
  • ഒരാഴ്ചയായി കാണാനില്ലായിരുന്നുവെന്ന് ഭാര്യ
  • മരണകാരണം വ്യക്തമല്ല

കോഴിക്കോട് കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ ശരീരഭാഗങ്ങള്‍ പെയിന്‍റിങ് തൊഴിലാളിയായ അരിക്കുളം സ്വദേശി രാജീവന്റേത്. രാജീവന്റെ ഭാര്യയാണ് മൃതദേഹഭാഗങ്ങള്‍ തിരിച്ചറിഞ്ഞത്. പെയിന്റിങ് തൊഴിലാളിയായിരുന്ന രാജീവനെ ഒരാഴ്ചയായി കാണാനില്ലായിരുന്നുവെന്ന് ഭാര്യ പൊലീസില്‍ മൊഴി നല്‍കി. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. കാല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് ‍ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ മറ്റൊരിടത്താണ് അരയ്ക്ക് മുകളിലുള്ള ഭാഗം കണ്ടെത്തിയത്. 

 

Body identified, koyilandy