കനത്തമഴയിലും ചോരാത്ത വള്ളംകളിയാവേശത്തില്‍ പുന്നമട. നെഹ്‌റു ട്രോഫിയില്‍ ചുണ്ടൻ ഒഴികെയുള്ള വള്ളങ്ങളുടെ പ്രാഥമിക മൽസരങ്ങൾ പൂർത്തിയായി. ഇരുട്ടുകുത്തി, വെപ്പ് വിഭാഗങ്ങളിലെ വിവിധ ഗ്രേഡുകളിൽപ്പെട്ട വളളങ്ങളുടെ പ്രാഥമിക മൽസരങ്ങളാണ് പൂർത്തിയായത്. പുന്നമടയിലും പരിസരത്തും കനത്ത മഴയാണ്. ഒരു മണിക്കൂർ മുൻപ് ആരംഭിച്ച മഴ ഇപ്പോഴും തുടരുന്നു. ഉച്ചകഴിഞ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിക്കുന്നതോടെ ജലമേളയുടെ ഔദ്യാഗിക തുടക്കമാകും. ചുണ്ടൻ വള്ളങ്ങളുടെ മൽസരങ്ങൾ ഉച്ചയ്ക്ക് ശേഷമാണ്. 19 ചുണ്ടനുകളാണ് കായൽ പൂരത്തിലെ വേഗപ്പോരിൽ പങ്കെടുക്കുന്നത്.
Nehru Trophy Boat Race