cpm-announced-jaik-c-thomas

പുതുപ്പള്ളിയില്‍ ജെയ്ക് സി.തോമസിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് സി.പി.എം. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയപ്പോരാട്ടമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഇടത് സര്‍ക്കാരിന്‍റെ വികസനപ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം എതിര്‍ക്കുന്നു. പുതുപ്പള്ളിയില്‍ വിചാരണ ചെയ്യപ്പെടുന്നത് പ്രതിപക്ഷമാണ്. വികസനപ്രവര്‍ത്തനങ്ങളെ അംഗീകരിക്കരുതെന്ന് അജന്‍ഡ നിശ്ചയിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉമ്മന്‍ ചാണ്ടിയെ പറ്റിയോ അദ്ദേഹത്തിന്റെ കുടുംബത്തെയ പറ്റിയോ എന്തെങ്കിലും അധിക്ഷേപം അല്ല ഈ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയമെന്ന് അദ്ദേഹം വ്യക്തമാക്കി.

 

CPM announced Jaik C Thomas as candidate