
പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ച യുവതിയെ മരുന്ന് കുത്തിവച്ച് കൊല്ലാന്‍ ശ്രമിച്ചതില്‍ സ്വമേധയാ കേസെടുത്ത് വനിതാകമ്മിഷന്. കുറ്റകൃത്യത്തിന്റെ ഗൗരവവും ദുരൂഹതയും കണക്കിലെടുത്താണ് നടപടി. കേസ് അന്വേഷിക്കുന്ന പുളിക്കീഴ് സി.ഐ ഒരാഴ്ചയ്ക്കകം കമ്മിഷന് റിപ്പോര്‍ട്ട് നല്‍കണം. പ്രതി അനുഷയുടെ ജാമ്യാപേക്ഷയിൽ തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് വിശദമായ വാദം കേൾക്കും. പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. അനുഷയെ കസ്റ്റഡിയില്‍ വാങ്ങാനും പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
വധശ്രമത്തിനിരയായ സ്നേഹ കായംകുളത്തെ വീട്ടിൽ വിശ്രമത്തിലാണ്. സ്നേഹയുടെ ഭർത്താവ് അരുണിനെ സ്വന്തമാക്കാനായിരുന്നു പ്രതി അനുഷയുടെ ശ്രമം എന്നാണ് കേസ്. അരുണുമായുള്ള അടുപ്പമാണ് അനുഷയെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. വധശ്രമക്കേസിൽ അരുണിന് പങ്കുള്ളതായി ഇതുവരെ തെളിവില്ല. അനുഷയെയും അരുണിനെയും പോലീസ് ഒരുമിച്ചിരുത്തി ചോദ്യംചെയ്യും. അരുണിനെതിരെ അനുഷ വഞ്ചനക്കേസ് നൽകിയേക്കും.
Kerala women's commission seeks report on Parumala murder attempt