കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമെന്ന് ഹൈക്കോടതി. ഇത്തരം ശസ്ത്രക്രിയകൾ നിയന്ത്രിക്കാൻ സർക്കാർ നിയമം കൊണ്ടുവരണം. ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ കുട്ടിയുടെ ജീവന് അപകടത്തിലാകും എന്നുറപ്പുള്ള കേസുകളില്‍ മാത്രമേ അനുമതി നല്‍കാവൂ എന്നും കോടതി ഉത്തരവിട്ടു. ഏഴുവയസുകാരിക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ അനുമതി തേടി മാതാപിതാക്കള്‍ നല്കിയ ഹർജിയിലാണ് സുപ്രധാന നിരീക്ഷണങ്ങളും നിർദേശങ്ങളും.
വ്യക്തിയുടെ സമ്മതമില്ലാതെയുള്ള ഇത്തരം ശസ്ത്രക്രിയകൾ കുട്ടികളുടെ അന്തസിന്റെയും സ്വകാര്യതയുടെയും ലംഘനമാണ്. കുട്ടി വലുതാകുമ്പോള്‍ വൈകാരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് ഇത് വഴി വച്ചേക്കാമെന്നും കോടതി നിരീക്ഷിച്ചു. കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയകൾ നിയന്ത്രിക്കാൻ മൂന്നുമാസത്തിനകം നിയമം കൊണ്ടുവരണമെന്ന് ജസ്റ്റിസ് വി.ജി.അരുൺ നിർദ്ദേശിച്ചു. ശസ്ത്രക്രിയയ്ക്കുള്ള അപേക്ഷകൾ പരിഗണിക്കാൻ സംസ്ഥാനതല മൾട്ടി ഡിസിപ്ലിനറി കമ്മിറ്റി രൂപീകരിക്കണം. സൈക്കോളജിസ്റ്റും പീഡിയാട്രിക് സർജനും സമിതിയിലുണ്ടാകണം. ഹര്‍ജിക്കാരുടെ അപേക്ഷയിൽ രണ്ടുമാസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.
Kerala HC on sex selective surgeries