രാജ്യത്തിന്റെ മതേതര സ്വഭാവം ഇല്ലായ്മ ചെയ്യുന്ന ഏകവ്യക്തി നിയമം അടിച്ചേൽപ്പിക്കാനുള്ള ഏകപക്ഷീയവും തിരക്കിട്ടതുമായ നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻവാങ്ങണമെന്ന് കേരള നിയമസഭ. ഇതോടെ ഏകവ്യക്തി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരള നിയമസഭ മാറി. മുഖ്യമന്ത്രിയാണ് സഭയിൽ പ്രമേയം അവതരിപ്പിച്ചത്. ആശയ സംവാദം ഇല്ലാതെയും അഭിപ്രായ സമന്വയം നടത്താതെയുമാണ് നിയമം കൊണ്ടു വരാനുള്ള കേന്ദ്രത്തിന്റെ ശ്രമമെന്നും ജനങ്ങള്‍ക്കിതില്‍ ആശങ്കയുണ്ടെന്നും പ്രമേയത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ശിഥിലീകരണം ഉണ്ടാക്കാനും രാജ്യത്തിന്റെ ഐക്യം തകർക്കുന്നതുമാണ് നീക്കം. അതിനാല്‍ ഏകവ്യക്തി നിയമം കൊണ്ടുവരുന്നതിൽ നിന്ന് കേന്ദ്രം പിൻവാങ്ങണമെന്ന് കേരള നിയമസഭ ആവശ്യപ്പെടുന്നു എന്നാണ് പ്രമേയം പറയുന്നത്. ഏകകണ്ഠമായാണ് പ്രമേയം പാസായത്. പ്രതിപക്ഷം കൊണ്ടു വന്ന ഭേദഗതികൾ സർക്കാർ അംഗീകരിച്ച ശേഷമാണ് പ്രമേയം അവതരിപ്പിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Kerala assembly passes resolution against implementation of Uniform Civil Code