loksabhanoconfidence-08
  • മണിപ്പുരിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും നീതി ലഭിക്കണം
  • 'പ്രധാനമന്ത്രി മൗം തുടരുന്നതെന്ത്?'
  • ബിജെപി ഭരണത്തില്‍ മണിപ്പുര്‍ രണ്ടായി

കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ലോക്സഭ ചര്‍ച്ച ചെയ്യുന്നു. മണിപ്പുര്‍ വിഷയത്തിലാണ് അവിശ്വാസ പ്രമേയം. മണിപ്പുര്‍ കത്തിയാല്‍ രാജ്യം കത്തുമെന്നും മണിപ്പുരിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും നീതി ലഭിക്കണമെന്നും പ്രമേയം അവതരിപ്പിച്ച കോണ്‍ഗ്രസ് അംഗം ഗൗരവ് ഗൊഗോയ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി എന്തുകൊണ്ട് മണിപ്പുരില്‍ പോയില്ലെന്നും മുഖ്യമന്ത്രിയെ മാറ്റാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയെ മാറ്റിയാല്‍ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ വാദം പരാജയമാണെന്ന് പ്രധാനമന്ത്രിക്ക് സമ്മതിക്കേണ്ടി വരും. ബിജെപി ഭരണത്തില്‍ മണിപ്പുര്‍ രണ്ടായി. സ്വാതന്ത്ര്യസമര സേനാനിയുടെ കുടുംബം ഉള്‍പ്പെടെ കലാപത്തിന് ഇരയാക്കപ്പെട്ടു. പൊലീസിന്റെയും അര്‍ധസൈനികരുടെയും ആയുധങ്ങള്‍ വരെ കൊള്ളയടിക്കപ്പെട്ടിട്ടും എല്ലാം സാധാരണ നിലയിലാണെന്നാണ് സര്‍ക്കാരിന്റെ വാദമെന്നും ഗൊഗോയ് ആരോപിച്ചു.

 

ലോക്സഭയില്‍ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്ക് പന്ത്രണ്ട് മണിക്കൂറാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ അംഗബലത്തിന്റെ അടിസ്ഥാനത്തില്‍ ആറുമണിക്കൂര്‍ 41 മിനിറ്റ് ബിജെപിക്ക് ലഭിക്കും. കോണ്‍ഗ്രസിന് ഒരു മണിക്കൂര്‍ 15 മിനിറ്റും മറ്റ് പാര്‍ട്ടികള്‍ക്ക് രണ്ട് മണിക്കൂറും. സ്വതന്ത്ര അംഗങ്ങള്‍ക്കും ചെറുപാര്‍ട്ടികള്‍ക്കും ഒരു മണിക്കൂര്‍ 10 മിനിറ്റ് നല്‍കും. മൂന്ന് ദിവസമാണ് ചര്‍ച്ച. ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ സംസാരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റന്നാൾ ഉച്ച കഴിഞ്ഞ് നാലിന് ചർച്ചയ്ക്ക് മറുപടി നൽകും. നരേന്ദ്ര മോദി സര്‍ക്കാര്‍ നേരിടുന്ന രണ്ടാമത്തെ അവിശ്വാസ പ്രമേയമാണിത്.

 

 

No confidence motion; Gaurav Gogoi initiates debate