സംസ്ഥാനത്ത് മസ്തിഷ്ക മരണാനന്തര അവയവദാനം സ്തംഭനത്തില്‍. അഞ്ച് വര്‍ഷത്തിനിടെ അവയവങ്ങള്‍ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയത് 1500 പേര്. 3355 പേര് മൃതസഞ്ഞ്ജീവനിയില് റജിസ്ററര്‍ ചെയ്ത് വിവിധ അവയവങ്ങള്‍ കാത്തിരിക്കുന്നുണ്ട്. മസ്തിഷ്ക മരണം ബോധപൂര്‍വം സൃഷ്ടിക്കുന്നതാണെന്ന തെറ്റിദ്ധാരണയും ബന്ധപ്പെട്ട വിവാദങ്ങളുമാണ് അവയവദാന രംഗത്ത്് രാജ്യത്ത് മുന്‍പന്തിയിലായിരുന്ന സംസ്ഥാനം പിന്നാക്കം പോകാന്‍ കാരണം.
മോഹങ്ങളൊരു കുന്നോളമുണ്ട് അനീഷയെന്ന പെണ്‍കുട്ടിയ്ക്ക. പഠിക്കണം ..ജോലി നേടണം അങ്ങനയങ്ങനെ. പക്ഷേ ആഴ്ചയില്‍ മൂന്നു ദിവസവും നാലുമണിക്കൂര്‍ വീതം ഡയാലിസിസ് ടേബിളില്‍ കുരുങ്ങിക്കിടക്കും അനീഷയുടെ ആഗ്രഹങ്ങളൊക്കെയും.. നാലുവര്‍ഷമായി വൃക്കകള്‍ പൂര്‍ണമായും പണിമുടക്കിയിട്ട്.
അനീഷയെപോലെ തന്നെ ഡയാലിസിന്റെ ബലത്തില്‍ ജീവന് പിടിച്ചു നിര്‍ത്തുന്നവരാണ് പലരും. ബന്ധുക്കളുടെ അവയവങ്ങള്‍ ചേരാവത്തവരോ വിവിധ കാരണങ്ങളാല്‍ ബന്ധുക്കള്‍ക്ക് അവയവദാനം സാധ്യമല്ലാത്തവരോ ആണ് എല്ലാവരും. സംസ്ഥാനത്താകെ വൃക്കമാറ്റം കാത്തിരിക്കുന്നവര്‍ 2360 പേര്. 828 പേര് കരള്‍ മാറ്റവും 67 പേര് ഹൃദയമാറ്റ ശസ്ത്രക്രിയയും പ്രതീക്ഷിക്കുന്നു. വിവിധ അവയങ്ങള്‍ കാത്തിരിക്കുന്ന 71 പേരുണ്ട്. 2015ല്‍ 76 മസ്തിഷ്ക മരണാനന്തര അവയവ ദാനങ്ങള്‍ നടന്ന സംസ്ഥാനമാണ്. ഒരാളില്‍ നിന്ന് ചുരുങ്ങിയത് ആറുപേര്‍ക്കെങ്കിലും അവയവങ്ങള്‍ ലഭിച്ചപ്പോള്‍ പുതുജീവന്‍ ലഭിച്ചത് 450 ലേറെ പേര്‍ക്ക്. പിന്നീടുളള വര്‍ഷങ്ങളില്‍ അവയവദാന നിരക്ക് കുത്തനെ താഴ്ന്നു. 2021 ല്‍ –17ഉം 2022 ല്‍ –14 ഉം ഈ വര്‍ഷം പതിന്നൊന്നും പേര് മാത്രമാണ് അവയവദാനത്തിന് തയാറായത്.
സര്‍ക്കാര്‍ ഏജന്‍സിയായ മൃതസഞ്ജീവനിയിലൂടെ തീര്‍ത്തും സുതാര്യമായാണ് മസ്തിഷ്ക മരണാനന്തര അവയദാനം എന്നതും കുറ്റവാസനയുളള ഒന്നോ രണ്ടോ വ്യക്തികള്‍ക്ക് എളുപ്പത്തില്‍ കച്ചവടം നടത്താന്‍ കഴിയാത്തവിധം സങ്കീര്‍ണമാണ് നടപടിക്രമങ്ങളെന്നും തിരിച്ചറിയുകയാണ് പ്രധാനം.
There is no organ donation scheme in state