കെ.എസ്.ആർ.ടി.സിയിലെ ഡ്രൈവർ, കണ്ടക്ടർ തസ്തകകളിലുള്ളവരുടെ സ്ഥലംമാറ്റ ഉത്തരവ് മരിപ്പിച്ചു. 3,286 ഡ്രൈവർമാരെയും 2,803 കണ്ടക്ടർമാരെയും സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവാണ് മന്ത്രി ആന്റണി രാജുവിന്റെ നിർദേശപ്രകാരം മരവിപ്പിച്ചത്. ഉത്തരവിനെതിരെ യൂണിയനുകൾ ഉയർത്തിയ ആക്ഷേപങ്ങൾ പരിശോധിക്കാൻ മന്ത്രി നിർദേശിച്ചു. അതേസമയം, ഉത്തരവ് ഇറങ്ങിയ ശേഷം സ്ഥലംമാറ്റം അംഗീകരിച്ച് പുതിയ സ്ഥലങ്ങളിൽ ജോലിക്ക് പ്രവേശിച്ചവരുടെ കാര്യത്തിൽ തൽസ്ഥിതി തുടരും. 

 

Minister freezes transfer order in KSRTC