gurugramclash-02

ബജ്റംഗ് ദളിന്റെ ശോഭാ യാത്രയ്ക്കിടെ ഉണ്ടായ സംഘർഷത്തെ തുടർന്ന് അശാന്തമായ ഹരിയാനയിൽ ആക്രമണങ്ങൾ തുടരുന്നു. ഗുരുഗ്രാമിലെ പൽവൽ, ബാദ്ഷാപുർ, പട്ടൗഡി ചൗക്ക് എന്നിവിടങ്ങളിൽ കടകളും ഗോഡൗണുകളും അഗ്നിക്കിരയാക്കി. ഗുരുഗ്രാം സെക്ടര്‍ 66,70 എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടം കടകള്‍ക്ക് തീയിട്ടു. 44 കേസുകള്‍ പൊലീസ് ഇതിനകം റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 80 പേര്‍ അറസ്റ്റിലായി. നിരവധി ആരാധനാലയങ്ങളും അക്രമികള്‍ തകർത്തു.ആക്രമണം വ്യാപിക്കുന്നതിനാൽ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം കുപ്പിയിൽ നൽകരുതെന്ന് പൊലീസ് കർശന നിർദേശം നൽകി. വിഡിയോ റിപ്പോര്‍ട്ട് കാണാം

 

അക്രമത്തിന് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നതായി മുഖ്യമന്ത്രി തന്നെ പറഞ്ഞ സാഹചര്യത്തിൽ എന്‍.ഐ.എ അന്വേഷണം ഏറ്റെടുക്കണമെന്ന് വി.എച്ച്.പി ആവശ്യപ്പെട്ടു. മനേസറിൽ 11 മണിക്ക് മഹാപഞ്ചായത്ത് വിളിച്ചിട്ടുണ്ട്. ആയുധം കൈവശം വക്കാനുള്ള ലൈസൻസുകൾ റദ്ദാക്കണമെന്ന  ആവശ്യ ശക്തമാണ്. സംഘർഷത്തിൽ കുട്ടികളുടെ സാന്നിധ്യം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ബാലാവകാല കമ്മീഷൻ പോലീസിനോട് ആവശ്യപെട്ടു.

 

communal clashes in Nuh and Gurugram; high alert