കരിപ്പൂര്‍ വിമാനത്താവള ഭൂമി ഏറ്റെടുപ്പില്‍ സ്ഥലമുടമകളുടെ ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍. ഉടമകള്‍ ചോദിച്ച നഷ്ടപരിഹാരം നല്‍കാനും വീട് നഷ്ടപ്പെടുന്നവര്‍ക്ക് 10 ലക്ഷം രൂപ അധികമായി നല്‍കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. കാലപ്പഴക്കം കണക്കാക്കിയുള്ള നഷ്ടപരിഹാരത്തിന് പുറമേയാണിത്. ഭൂമി ഏറ്റെടുത്തില്ലെങ്കില്‍ റണ്‍വേയുടെ നീളം കുറയ്ക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് തീരുമാനം.
Cabinet decision on Karipur land acquisition