വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം ടി കെ ഹംസ നാളെ രാജിവയ്ക്കും. ഒന്നര വർഷംകൂടി കാലാവധി ബാക്കിയുള്ളപ്പോഴാണ് രാജി. സിപിഎം നിശ്ചയിച്ച പ്രായപരിധി കഴിഞ്ഞതുകൊണ്ടാണ് രാജിയെന്ന് ടി.കെ ഹംസ പറഞ്ഞു. പാർട്ടി തീരുമാനിച്ച പ്രായപരിധിക്ക് ശേഷം 4 വർഷം കൂടി തനിക്ക് പദവിയിൽ തുടരാൻ അവസരം ലഭിച്ചു. മന്ത്രി വി.അബ്ദുറഹിമാനുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമെന്നും ടികെ ഹംസ പറഞ്ഞു.

 

TK Hamza will resign from the post of chairman of Waqf Board