മൂവാറ്റുപുഴ നഗരസഭാ വയോജന കേന്ദ്രത്തില്‍ അജ്ഞാത ത്വക്രോഗം ബാധിച്ച് അഞ്ചുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. എഴുപത് വയസു പിന്നിട്ട വയോധികരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഇന്നലെ മാത്രം രണ്ടുപേര്‍ മരിച്ചതോടെയാണ് ഈ മാസം ആദ്യം മുതല്‍ നടന്ന അസ്വഭാവിക മരണങ്ങളെ കുറിച്ച് പുറംലോകം അറിഞ്ഞത്. കാലില്‍ വ്രണങ്ങള്‍ വന്ന് പൊളിഞ്ഞടര്‍ന്നും രക്തം ഛര്ദ്ദിച്ചുമാണ് വയോധികര്‍ മരിച്ചെതന്ന് വയോജന കേന്ദ്രം അധികൃതര്‍ പറയുന്നും. മരണങ്ങളില്‍ ദുരൂഹത ആരോപിക്കപ്പെട്ടതോടെ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. സമാന രോഗലക്ഷണങ്ങളുള്ളവരെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, അസുഖം ബാധിച്ചുള്ള മരണം യഥാസമയം നഗരസഭയെ അറിയിച്ചില്ലെന്ന കൗണ്‍സിലറുടെ വാദം നടത്തിപ്പുകാര്‍ തള്ളി. കൗണ്സിലറെയെും ബന്ധുക്കളെയും വിവരം അറിയിച്ചതാണെന്നും മറിച്ചുള്ള ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും നടത്തിപ്പുകാരനായ ബിനീഷ് വ്യക്തമാക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
rare skin disease kills five in Muvattupuzha