ഇന്നത്തെ മൻ കി ബാത്തിലും മണിപ്പുർ കലാപം പരാമർശിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ശബ്ദം കോടിക്കണക്കിന് ഇന്ത്യക്കാരുടെ മേൽ അടിച്ചേൽപ്പിക്കുന്ന തിരക്കിലാണ് പ്രധാനമന്ത്രി എന്നും മണിപ്പുരിന്റെ വേദന കാണുന്നില്ലെന്നും കോൺഗ്രസ് വക്താവ് ജയറാം രമേശ് വിമർശിച്ചു. രാജ്യത്തിനായി രക്തസാക്ഷികളായവരെ ആദരിക്കുന്നതിനായി 'മേരി മിഠി മേരാ ദേശ്' കാമ്പയിൻ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ മൻ കി ബാത്ത്. ഈ വർഷം രാജ്യത്ത് നാലായിരം സ്ത്രീകൾ ഒറ്റക്ക് ഹജ് നടത്തി എന്നും ഇതിനായി സൗകര്യം ഒരുക്കിയ സൗദി അറേബ്യക്ക് നന്ദി എന്നും പ്രധാനമന്ത്രി പറഞ്ഞു.
Back Mann Ki Baat: PM Modi announces 'Meri Mati Mera Desh' campaign to honour martyrs