aluvamurdercase-30

ആലുവയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ അഞ്ചുവയസുകാരിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. രാവിലെ ഏഴരയോടെ കുന്നുംപുറം തായ്ക്കാട്ടുകര സ്കൂള്‍ കോംപ്ലക്സില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും.പത്ത് മണിയോടെ കീഴ്മാട് പഞ്ചായത്തിലെ പൊതുശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകള്‍. സംഭവത്തില്‍ അറസ്റ്റിലായ പ്രതി അസഫക് ആലത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാളുടെ ലൈംഗിക ശേഷി പരിശോധന ഇന്നലെ പൂര്‍ത്തിയാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നേകാലിനും അഞ്ചരയ്ക്കുമിടയിലാണ് കൊലപാതകം നടന്നതെന്ന് സ്ഥിരീകരിച്ചു. ഇയാളുടെ പശ്ചാത്തലം സംബന്ധിച്ചും അന്വേഷണം തുടരുകയാണ്. രണ്ട് വര്‍ഷമായി അസഫക് കേരളത്തിലുണ്ട് ആലുവയിലും പരിസരത്തുമായി താമസിച്ച് ജോലി ചെയ്തിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ചോദ്യം ചെയ്യലിനോട് പ്രതി നിസഹകരണം തുടരുകയാണ്. ഇയാളുടെ നാട്ടിലും പൊലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ട്. അടുത്ത ദിവസം അസഫകിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്ത് തെളിവെടുപ്പുള്‍പ്പെടെ പൂര്‍ത്തിയാക്കാനാണ് പൊലീസിന്‍റെ തീരുമാനം. 

 

Aluva murder; cremation today