asafaqalamremand-30

ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ ‍ പ്രതി അസഫക് ആലം റിമാൻഡിൽ. പ്രതിയെ ആലുവ സബ് ജയിലില്‍ അടച്ചു. പ്രതി ചെയ്തത് അതിഹീനമായ കുറ്റകൃത്യമെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച വിപുലമായ അന്വേഷണത്തിനായി ആലുവ പൊലീസ് ബിഹാറിലേക്ക് പോകും.

ബലാല്‍സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ എന്നിവയ്ക്ക് പുറമെ പോക്സോ ആക്ടിലെ വിവിധ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. കൃത്യം നടത്തിയത് അസഫക് ആലം ഒറ്റയ്ക്കാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കുറ്റകൃത്യത്തിലേക്ക് നയിച്ച കാരണവും ആസൂത്രണവുമുള്‍പ്പടെയുള്ള കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്. ഇതിനായി ചുരുങ്ങിയത് പ്രതിയെ ഏഴ് ദിവസത്തേക്കെങ്കിലും കസ്റ്റഡിയിൽ വേണമെന്നാണ്അന്വേഷണ സംഘത്തിന്റെ ആവശ്യം. മാജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക്‌ റിമാൻഡ്ചെയ്തു. 

അന്വേഷണത്തോട് പ്രതി കാര്യമായി സഹകരിച്ചിരുന്നില്ല. സ്ഥിരം കുറ്റവാളിയുടെ മാനസികാവസ്ഥയാണ് അസഫകിനെന്ന് പൊലീസ് പറയുന്നു. രണ്ടര വർഷം  മുൻപ് കേരളത്തിൽ എത്തിയ പ്രതി ആലുവയിലും പരിസരത്തും ജോലി ചെയ്തിട്ടുണ്ട്. അസഫകിനു താമസിക്കാൻ മുറിതരപ്പെടുത്തി നൽകിയ കോഴിക്കടയിലെ ജീവനക്കാരൻ ഗുൽജാർ ഹുസൈനിനെയും മറ്റൊരാളെയും ചോദ്യം ചെയ്ത് വിട്ടയച്ചു.

 

 

 

Accused in Aluva murder case remanded to judicial custody