മണിപ്പുരിൽ നടക്കുന്നത് ഗോത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ അല്ല, ഒരു ഗോത്രത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണെന്ന് മണിപ്പുർ സന്ദർശിക്കുന്ന പ്രതിപക്ഷ സംഘാംഗമായ തൃണമൂല്‍ എംപി സുഷ്മിത ദേവ് മനോരമ ന്യൂസിനോട്. ഗുജറാത്ത് മോഡൽ ആക്രമണം രാജ്യത്ത് വ്യാപിക്കേണ്ടങ്കിൽ മോദിയെ താഴെ ഇറക്കണം. പ്രതിപക്ഷ സന്ദർശനം സംസ്ഥാനത്തെ സ്ഥിതി മോശമാക്കുന്നു എന്ന് പറയുന്നവർ മണിപ്പുരിനെ അറിയാത്തവരാണ്. വിഡിയോകള്‍ പുറത്തു വന്നില്ലായിരുന്നുവെങ്കിൽ സംസ്ഥാനം ശാന്തമാണെന്ന് സർക്കാർ പറഞ്ഞേനെ എന്നും സുഷ്മിത ദേവ് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അതേസമയം,16 പാർട്ടികളിൽ നിന്നുള്ള 21 എംപിമാര്‍ ഉച്ചയോടെ ഇംഫാലിലെത്തും. രണ്ട് സംഘങ്ങളായി തിരിയുന്ന എംപിമാര്‍ ചുരാചന്ദ്പുർ ,ബിഷ്ണുപൂർ, ഇംഫാൽ എന്നിവിടങ്ങളിലെ ദുരിതാശ്വാസക്യാമ്പുകൾ സന്ദർശിക്കും. നാളെ ഗവർണറെ കണ്ട ശേഷം സംഘം ഡൽഹിയിലേക്ക് മടങ്ങും. സംസ്ഥാനത്തെ സാഹചര്യം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് രാഷ്ട്രപതിക്ക് സമർപ്പിക്കുമെന്നും എംപിമാർ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് സ്ത്രീകൾ ബലാത്സംഗത്തിനിരകളായിട്ടില്ലെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിലാണ് മണിപ്പുര്‍ പൊലീസ്. സുരക്ഷ ഏജൻസികൾക്ക് കൈമാറിയ കേസുകളുടെ വിവരങ്ങളിലൊന്നും ഐപിസി 376 ഇല്ല . മെയ് 3 മുതലുള്ള 6,068 എഫ്ഐആറുകളിൽ പുറത്ത് വന്ന വിഡിയോയിലെ ഒരു പെൺകുട്ടി മാത്രമാണ് ബലാത്സംഗത്തിരയായിട്ടുള്ള എന്നാണ് മുഖ്യമന്ത്രി എൻ ബിരേൻ സിങിന്റെ പ്രതികരണം
Tribal genocide in Manipur, alleges TMC MP Sushmita Dev