
ആലുവയില്‍ നിന്നും അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതല്‍ പേര് കസ്റ്റഡിയിലെന്ന് സൂചന. കുട്ടിയെ കടത്തിയ അസഫാക് ആലത്തെ പൊലീസ് പിടികൂടിയിരുന്നു. ഇന്നലെ വൈകുന്നേരം മൂന്ന് മണിക്ക് ശേഷമാണ് ബിഹാര്‍ സ്വദേശിയുടെ മകളെ അസഫക് തട്ടിക്കൊണ്ടുപോയത്. കുട്ടിയുമായി അസഫാക് നടന്ന് നീങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതിന് പിന്നാലെ അസഫകിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് അറിയിച്ചതായി കുട്ടിയുടെ മാതാപിതാക്കള്‍ വ്യക്തമാക്കി. രണ്ട് ദിവസം മുന്‍പാണ് ബിഹാര്‍ സ്വദേശിയായ അസഫക്, കുട്ടിയുടെ വീടിന്റെ മുകള്‍ നിലയില്‍ താമസിക്കാനെത്തിയത്.
Aluva kidnap case; more people in police custody