2019 May 20, Thiruvananthapuram. TV Chandran, Film Director. Photo: MANOJ CHEMANCHERI.
ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി.ഡാനിയല്‍ പുരസ്കാരം സംവിധായകന്‍ ടി.വി.ചന്ദ്രന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. സംസ്ഥാനസര്‍ക്കാരിന്‍റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് ജെ.സി.ഡാനിയല്‍ പുരസ്കാരം. നിര്‍മാതാവിന്‍റേതടക്കം ഏഴു തവണ ദേശീയ പുരസ്കാരവും പത്തു തവണ സംസ്ഥാന അവാര്‍ഡും ടി.വി.ചന്ദ്രനെ തേടിയെത്തിയിട്ടുണ്ട്. 2021 ലെ ജെ.സി.ഡാനിയല്‍ പുരസ്കാര ജേതാവായ കെ.പി.കുമാരന്‍ ചെയര്‍മാനായ കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. അവാര്‍ഡില്‍ സന്തോഷമെന്ന് ടി.വി.ചന്ദ്രന്‍ മനോരമ ന്യൂസിനോടു പ്രതികരിച്ചു
Director TV Chandran receives JC Daniel Award, 2022