ആലുവയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്ന് പ്രതി അസഫക് ആലം കുറ്റസമ്മതം നടത്തിയെന്ന് ആലുവ എസ്.പി. രാത്രി ഏഴുമണിയോടെയാണ് കുട്ടിയെ കാണാനില്ലെന്ന പരാതി വീട്ടുകാര്‍ നല്‍കിയത്. എട്ടുമണിയോടെ എഫ്.ഐ.ആര് റജിസ്റ്റര്‍ ചെയ്തുവെന്നും ഉടന്‍ തന്നെ സിസിടിവിയടക്കം പരിശോധിച്ച് ഒന്‍പതരയോടെ അസഫാക്കിനെ കസ്റ്റഡിയിലെടുത്തുവെന്നും എസ്.പി വ്യക്തമാക്കി. രാത്രിയില്‍ മദ്യലഹരിയില്‍ ആയതിനാല്‍ ചോദ്യം ചെയ്യലിനോട് പ്രതി സഹകരിച്ചിരുന്നില്ല. രാവിലെ അസഫക് കുറ്റം സമ്മതിച്ചുവെന്നും കൊലപാതകത്തിന്റെ ലക്ഷ്യം വ്യക്തമല്ലെന്നും എസ്.പി കൂട്ടിച്ചേര്‍ത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ആലുവ മാര്‍ക്കറ്റിലെ മാലിന്യക്കൂമ്പാരത്തില്‍ ചാക്കില്‍ പൊതിഞ്ഞ നിലയിലാണ് കുട്ടിയെ മൃതദേഹം കണ്ടെത്തിയത്. ആലുവ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയതും പൊലീസില്‍ വിവരമറിയിച്ചതും.
Accused Asfaq admits to murder, tells police where girl body was discarded