asfaqmarketnew-29

ആലുവ മുക്കത്ത് വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന അഞ്ചുവയസുകാരിയെ കൂട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് ബിഹാര്‍ സ്വദേശിയായ അസഫക് തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്. കൊലപാതക കാരണം പൊലീസ് പരിശോധിക്കുകയാണ്. അതേസമയം, കുട്ടിയെ പണം വാങ്ങി സുഹൃത്തുവഴി സക്കീര്‍ ഹുസൈനെന്നയാള്‍ക്ക് കൈമാറിയെന്ന അസഫകിന്റെ വാദം കളവാണെന്നും പൊലീസ് അനുമാനിക്കുന്നു. അന്വേഷണം വഴി തിരിച്ചുവിടാനുള്ള ശ്രമമാണ് പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും പൊലീസ് സംശയിക്കുന്നു. പ്രതി അസഫാകിനെ തെളിവെടുപ്പിനായി പൊലീസ് മാര്‍ക്കറ്റിലെത്തിച്ചപ്പോള്‍ വലിയ ജനരോഷമാണ് ഉണ്ടായത്. 

നീണ്ട 21 മണിക്കൂര്‍ നേരത്തെ തിരച്ചിലിന് ശേഷമാണ് കുഞ്ഞിന്റെ മൃതദേഹം ആലുവ മാര്‍ക്കറ്റിലെ മാലിന്യക്കൂമ്പാരത്തില്‍ നിന്നും ലഭിച്ചത്. 

 

 

Asfaq Alam killed girl says police