
അനില്‍ ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ചു. എ.പി അബ്ദുല്ലക്കുട്ടി ഉപാധ്യക്ഷനായി തുടരും. ബിജെപി ദേശീയ ഭാരവാഹികളില്‍ കേരളത്തില്‍നിന്ന് മറ്റാരുമില്ല. ബിജെപി പ്രസിഡന്റ് ജെ.പി നഡ്ഡയാണ് ഭാരവാഹികളുടെ പട്ടിക പുറത്തുവിട്ടത്. കര്‍ണാടകയില്‍ നിന്നും സി.ടി രവിയെയും അസമില്‍ നിന്നുള്ള ദിലിപ് സാകിയയെയും ജനറല്‍ സെക്രട്ടറിപദത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
എ.കെ. ആന്റണിയുടെ മകനും കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ കോ–ഓര്‍ഡിനേറ്ററുമായിരുന്ന അനില്‍ ആന്റണി ഇക്കഴിഞ്ഞ ഏപ്രിലിലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപി അംഗത്വം സ്വീകരിച്ചത്.
Anil Antony appointed as BJP national secretary