തന്റെ മൂന്നാം ഉൗഴത്തില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തികളില്‍ ഒന്നാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുെട പ്രഖ്യാപനത്തിന് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ പി ചിദംബരത്തിന്റെ മറുപടി. ആര് പ്രധാനമന്ത്രിയായാലും ജിഡിപിയുടെ കാര്യത്തില്‍ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് ചിദംബരം മനോരമ ന്യൂസിനോട് പറഞ്ഞു. ജിഡിപിയുടെ വലിപ്പമല്ല രാജ്യത്തിന്റെ സമ്പന്നതയുടെ യഥാര്‍ഥ അളവുകോല്‍. മോദി സര്‍ക്കാര്‍ ഉയരത്തിലെത്തിയിട്ടുണ്ടെങ്കില്‍ അത് യുപിഎ ഭരണത്തിന്റെ ശക്തമായ തോളിലിരുന്നാണെന്നും പി ചിദംബരം കൂട്ടിച്ചേര്‍ത്തു.
തന്റെ മൂന്നാമൂഴത്തില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തികളിലൊന്ന് ആകുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ഭരണത്തുടര്‍ച്ചയ്ക്ക് വേണ്ടി മോദിയും ബിജെപിയും ഉയര്‍ത്തിക്കാട്ടുന്ന പ്രധാന പ്രചാരണവിഷയം ഇതാണ്. എന്നാല്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തികളിലൊന്നാകുമെന്നത് സംശയമില്ലാത്ത കാര്യമാണെന്ന് പി ചിദംബരം. എന്നാല്‍ ആളോഹരി വരുമാനം ഉയരുന്നതാണ് സാമ്പത്തിക ശേഷിയുടെ യഥാര്‍ഥ അളവുകോലെന്ന് ചിദംബരം വിശദീകരിക്കുന്നു. പ്രതിശീര്‍ഷ വരുമാനം ഉയര്‍ത്താന്‍ അതിവേഗം വളര്‍ച്ചയിലേയ്ക്ക് രാജ്യത്തെ നയിക്കേണ്ടതുണ്ടെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.
India will become the third economic power whoever becomes PM: Chidambaram