antonyrajuscnew-25

ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസില്‍ പുനരന്വേഷണം നടത്തുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു. ആറാഴ്ചത്തേക്കാണ്  സ്റ്റേ. കേസില്‍ സംസ്ഥാന സര്‍ക്കാരിനും പരാതിക്കാര്‍ക്കും സുപ്രീംകോടതി നോട്ടിസയച്ചു. ആറാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. 

32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ രക്ഷപെടുത്താന്‍ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ , അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു കൃത്രിമം കാട്ടിയെന്നാണ് കേസ്. ഇതില്‍ ആന്റണി രാജു ഒന്നാം പ്രതിയും കോടതി ജീവനക്കാരനായ ജോസ് രണ്ടാം പ്രതിയുമായിരുന്നു. സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി ഈ കേസ് ആദ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നുവെങ്കിലും പരാതിക്കാര്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

 

Supreme Court stays fresh proceedings against Minister Antony Raju