fishermenkasargod-25

കടൽക്ഷോഭം രൂക്ഷമായ കാസർകോട് തൃക്കണ്ണാട് മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിനിടെ സംഘർഷം. പ്രതിഷേധക്കാർ ഒരു മണിക്കൂറോളം കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാനപാത ഉപരോധിച്ചു. കടൽക്ഷോഭം രൂക്ഷമായിട്ടും ആശങ്ക പരിഹരിക്കാൻ നടപടിയില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. ഈ വർഷം മേഖലയിൽ രണ്ട് വീടുകളും ഒരു കെട്ടിടവും പൂർണമായി കടലെടുത്തു.ഇന്ന് രാവിലെ പത്തരയോടെ ജില്ലാ കളക്ടർ നേരിട്ട് എത്തി ചർച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ കളക്ടർ എത്താതിരുന്നതോടെയാണ് മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചത്. പ്രതിഷേധക്കാരെ മാറ്റി ഗതാഗതം പുനസ്ഥാപിക്കാനുള്ള പൊലീസ് നീക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു

 

Fishermen protest in Kasargod