തിരുവനന്തപുരം തുമ്പയിൽ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിയെ കാണാതായി. തുമ്പ സ്വദേശി ഫ്രാൻസിസ് അൽഫോൺസി (65) നെയാണ് കാണാതായത് രാവിലെ പത്തുമണിയോടെ മത്സ്യബന്ധനത്തിന് പോകവേ ശക്തമായ തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന അഞ്ചു പേരിൽ നാലു പേർ നീന്തി രക്ഷപ്പെട്ടു. ശക്തമായ ഒഴുക്കിൽപ്പെട്ടാണ് ഫ്രാൻസിസിനെ കാണാതായത്. തീരദേശ പോലീസിനും കോസ്റ്റു ഗാർഡും തിരച്ചിൽ തുടരുകയാണ്.വിഴിഞ്ഞത്ത് നിന്നുള്ള കോസ്റ്റ്ഗാർഡും തിരച്ചിലിനിറങ്ങും. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Fisherman missing, Thumba boat accident