ട്വിറ്ററിന്റെ പേരും ലോഗോയുമടക്കം മാറ്റിയതായി ഇലോണ്‍ മസ്കിന്റെ ഔദ്യോഗിക പ്രഖ്യാപനം. ട്വിറ്റർ ഇനി 'എക്സ്' എന്ന് അറിയപ്പെടും. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായി. ട്വിറ്ററിന്റെ ലോഗോയും മാറി. നിലവിലെ ലോഗോയായ 'നീലക്കുരുവി' ഇനി ഉണ്ടാകില്ല. ഇതിനുപുറമേ, ബാങ്കിങ് ഉൾപ്പെടെ മറ്റു സേവനങ്ങളും ലഭ്യമാകും. ടിറ്ററിന്റെ കിളി ലോഗോ മാറ്റി പകരം 'എക്സ്' എന്ന ലോഗോ സ്വീകരിച്ചതായി കഴിഞ്ഞ ദിവസം മസ്ക് ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ഇന്നലെ രാത്രി ഒരു എക്സ് ലോഗോയുടെ ചിത്രം മസ്ക് ട്വീറ്റ് ചെയ്തെങ്കിലും പിൻവലിച്ചു. . വിഡിയോ റിപ്പോര്‍ട്ട് കാണാം.
Twitter has officially changed its logo to ‘X’