വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തുന്ന സര്‍വേ സുപ്രീംകോടതി സ്റ്റേ ചെയ്തു. പള്ളിക്കമ്മിറ്റിക്ക് അലഹബാദ് കോടതിയെ സമീപിക്കുന്നതിനായി മറ്റന്നാള്‍ വൈകിട്ട് അഞ്ചുമണി വരെയാണ് സ്റ്റേ അനുവദിച്ചത്. പള്ളിയില്‍ നടത്തുന്ന സര്‍വേയെ പറ്റി വ്യക്തത വേണമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വാരണാസി ജില്ലാ കോടതിയാണ് പള്ളി പരിസരത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അനുമതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ രാവിലെ മുതല്‍ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തിയിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Supreme Court stays ASI survey of Gyanvapi mosque till July 26