'ശ്രുതിതരംഗം' പദ്ധതിയില്‍പെട്ട കുട്ടികള്‍ക്ക് സമ്പൂര്‍ണ പരിരക്ഷ ഉറപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. കോക്ലിയര്‍ ഇംപ്ലാന്റേഷന് 59 ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 25 കുട്ടികളുടെ മെഷീന്‍ അപ്ഗ്രഡേഷന്‍ നടത്തുമെന്നും വകുപ്പ് വ്യക്തമാക്കി. മനോരമന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് അടിയന്തര നടപടി. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവസാനമായി ഉന്നയിച്ച ആവശ്യമെന്ന നിലയില്‍ 'ശ്രുതി തരംഗം' പദ്ധതി തുടരണമെന്ന ഗുണഭോക്താക്കളുടെ ആവശ്യം മനോരമന്യൂസ് ശ്രദ്ധയില്‍ക്കൊണ്ടുവന്നിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Govt grants 59 lakhs for Sruthitharangam project