akg-center-2

ഏകവ്യക്തിനിയമത്തിനെതിരായ മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി സെമിനാറില്‍ സിപിഎം പങ്കെടുക്കും. ജനങ്ങളെ വിഭജിക്കാനുള്ള നീക്കത്തിനെതിരെ ഏതു സംഘടനയുമായും സഹകരിക്കുമെന്ന് സിപിഎം നേതൃത്വം അറിയിച്ചു. കെ.ടി.കുഞ്ഞിക്കണ്ണന്‍ സിപിഎം പ്രതിനിധിയായി പങ്കെടുക്കും. വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങളെ ചെറുക്കുമെന്ന് പി.മോഹനന്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരെ യോജിക്കാന്‍ കഴിയുന്നവരുമായി സഹകരിക്കും. ഏകവ്യക്തി നിയമത്തിനെതിരെ ബുധനാഴ്ചയാണ് മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെമിനാര്‍. സെമിനാറിലേക്ക് സിപിഎമ്മിനെ ക്ഷണിച്ചിട്ടുണ്ടെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞിരുന്നു. 

 

CPM will participate in Muslim coordination seminar