airindiaflight-23

‌പൈലറ്റ് വന്നില്ലെന്ന വിചിത്രന്യായം പറഞ്ഞ് എയര്‍ ഇന്ത്യ യാത്രക്കാരെ വലച്ചത് ഒന്‍പതര മണിക്കൂര്‍. ശനിയാഴ്ച രാത്രി 9.30 ന് ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് പുലര്‍ച്ചെ ആറുമണിയോടെ മാത്രം പുറപ്പെട്ടത്. വിമാനത്താവളത്തില്‍ കടുത്ത ദുരിതമാണ് യാത്രക്കാര്‍ അനുഭവിച്ചത്.കൈക്കുഞ്ഞുങ്ങളുമായി എത്തിയവര്‍ക്കുപോലും സൗകര്യങ്ങള്‍ അനുവദിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. വിമാനം വൈകുന്നതെന്തെന്ന് അന്വേഷിച്ചപ്പോഴാണ് പൈലറ്റില്ലെന്ന മറുപടി എയര്‍ ഇന്ത്യ നല്‍കിയതെന്ന് യാത്രക്കാരനായ പി.സി.വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. 

 

Flyers stranded in Delhi airport for nine hours