goutamghose-22

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി പരിഗണിച്ച സിനിമകളില്‍ ഉന്നത നിലവാരം പുലര്‍ത്തിയവ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ എന്ന് ജൂറി ചെയര്‍മാന്‍ ഗൗതം ഘോഷ്. അതേസമയം മികച്ച നടീ നടന്മാര്‍ക്കുള്ള മത്സരം കടുത്തതായിരുന്നു. യഥാര്‍ത്ഥവും അയഥാര്‍ത്ഥവുമായ ലോകത്തേക്കുള്ള കഥാപാത്രത്തിന്‍റെ പോക്കുവരവുകള്‍ മമ്മൂട്ടി അതിമനോഹരമാക്കിയെന്നും ഗൗതം ഘോഷ് മനോരമ ന്യൂസിനോട് പറഞ്ഞു. അത്യുഗ്രന്‍ നടീ നടന്മാരും ദൃശ്യ ഭംഗിയും മലയാളത്തില്‍ ഒരു സിനിമയെടുക്കാന്‍ കൊതിപ്പിക്കുന്നുെവന്നും അതുടനെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗൗതം ഘോഷ് കൂട്ടിച്ചേര്‍ത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Jury chairman Goutam Ghose on Kerala state film awards