Supreme-Court-2

ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം കവരുന്ന കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച സുപ്രീംകോടതി , കാശ്മീരിന്‍റെ പ്രത്യേകപദവിയെടുത്ത് കളഞ്ഞ കേസിന്റെ വാദത്തിന് ശേഷം പരിഗണിക്കുമെന്ന് വ്യക്തമാക്കി. അഞ്ചംഗ ബെഞ്ചാകും കേസ് പരിഗണിക്കുക. സുപ്രീംകോടതിയുടെ പ്രത്യേക മൂന്നംഗ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. 

 

SC refers delhi services ordinance case to a constitution bench