ksrtc-md

ഹാജർ ബുക്കിൽ ഒപ്പിട്ടു മുങ്ങി നടക്കുന്നവർക്ക് മുന്നറിയിപ്പുമായി കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ. ഈ ഗണത്തിൽപ്പെടുന്ന 1243 പേർക്കെതിരെ പിരിച്ചുവിടൽ അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞു. കെഎസ്ആർടിസിയെ സംബന്ധിക്കുന്ന വസ്തുതകൾ വെളിപ്പെടുത്തുന്ന ഫേസ്ബുക്ക് വീഡിയോ പരമ്പരയുടെ മൂന്നാം ഭാഗത്തിലും യൂണിയനകൾക്കും ഒരു വിഭാഗം ജീവനക്കാർക്കുമെതിരെ നിശിത വിമർശനം തുടരുകയാണ് സിഎംഡി ബിജു പ്രഭാകർ. വല്ലപ്പോഴും പ്രത്യക്ഷപ്പെട്ട് ഹാജർ ബുക്കിൽ ഒപ്പിട്ട് പെൻഷൻ സ്വപ്നം കണ്ട് നടക്കുന്ന 1,243 പേരെ പിരിച്ചുവിടുമെന്നാണ് സിഎംഡിയുടെ മുന്നറിയിപ്പ്.

 

നിലവിലുള്ള ഡബിൾ ഡ്യൂട്ടി സംവിധാനവുമായി മുന്നോട്ടു പോകാൻ ആവില്ല . അത് അപകടങ്ങൾക്ക് വഴിവയ്ക്കുന്നു 18 മണിക്കൂർ തുടർച്ചയായി വാഹനമോടിക്കാൻ ബുദ്ധിമുട്ടില്ല. പക്ഷേ നാലുമണിക്കൂർ വിശ്രമം അടങ്ങിയ 12 മണിക്കൂർ സ്പ്രെഡ് ഓവർ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന നിലപാടിലാണ് യൂണിയനുകൾ. ഇക്കാര്യത്തിൽ ധൈര്യമുണ്ടെങ്കിൽ കോടതിയെ സമീപിക്കണം. മറ്റ് സംസ്ഥാനങ്ങളിൽ ബസുകളിലേക്ക് ഡ്രൈവറും കണ്ടക്ടറും ആളുകളെ വിളിച്ചു കയറ്റുമ്പോൾ ഇവിടെ മൈക്രോഫോൺ സംവിധാനം ഒരുക്കി നൽകിയിട്ടും അത് ചെയ്യുന്നില്ല. ബസ് വൃത്തിയാക്കാനും ജീവനക്കാർ മെനക്കെടുന്നില്ല തുടങ്ങി കെഎസ്ആർടിസി ജീവനക്കാർക്കെതിരായ പതിവ് വിമർശനങ്ങളും സിഎംഡി അക്കമിട്ടു.

KSRTC cmd biju prabhakar on disciplinary action