പാലക്കാട് മീനാക്ഷിപുരത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് എഴുപത്തിയഞ്ച് പവന്‍ സ്വർണം തട്ടിയെടുത്ത കേസിൽ  ഡിവൈഎഫ്ഐ മുൻ നേതാവും നിരവധി സ്വർണ തട്ടിപ്പ് കേസിലെ പ്രതിയുമായ അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയിൽ നിന്നാണ് അർജുനെ മീനാക്ഷിപുരം പൊലീസ് പിടികൂടിയത്. നാല് മാസം മുൻപുണ്ടായ കവർച്ചയുടെ മുഖ്യ ആസൂത്രകൻ അർജുനാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.  കേസില്‍ സിപിഎം,  ഡിവൈഎഫ്ഐ നേതാക്കള്‍ ഉള്‍പ്പെടെ പതിനൊന്നു പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

 

Gold robbery case: Arjun Ayanki held