പ്രതിപക്ഷ െഎക്യത്തിന് മറുപടിയായി എന്‍ഡിഎ നേതൃയോഗം നാളെ ചേരാനിരിക്കെ െജഡിഎസ് ബിജെപി സഖ്യനീക്കം സജീവമാകുന്നു. എന്‍ഡിഎയിേലയ്ക്ക് ക്ഷണം ലഭിച്ചാല്‍ പോകുമെന്ന് എച്ച്.ഡി ദേവഗൗഡ മനസ് തുറന്നു. എന്നാൽ ജെഡിഎസ് കേരളത്തില്‍ എല്‍ഡിഎഫില്‍ തുടരുമെന്നും മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു. ഏക വ്യക്തി നിയമം നടപ്പാക്കുന്നതില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ അടക്കം രാഷ്ട്രീയ കക്ഷികളുടെ എതിര്‍പ്പ് എന്‍ഡിഎ നേതൃയോഗത്തില്‍ ചര്‍ച്ചയാകും.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മുന്നണി ശക്തമാക്കാന്‍ ലക്ഷ്യമിട്ട് ബിജെപി ദേശീയ ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഢയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുപ്പതിലധികം പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തും. ശിവസേന ഷിന്‍ഡെ വിഭാഗം, എന്‍സിപി അജിത് പവാര്‍ വിഭാഗം, ചിരാഗ് പസ്വാന്‍, ജിതന്‍ റാം മാഞ്ചി, ഉപേന്ദ്ര ഖുശ്‍വാഹ, ഒ പി രാജ്ഭര്‍ എന്നിവര്‍ക്കും ക്ഷണമുണ്ട്.
ജെഡിഎസ് ബിജെപി സഖ്യ ചര്‍ച്ചകള്‍ അണിയറയില്‍ സജീവമാണ്. പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ദേവഗൗഡ വ്യക്തമാക്കി. കർണാടകയിൽ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാൻ ബിജെപി വൈകുന്നത് കുമാരസ്വാമിയുമായുള്ള സഖ്യ സാധ്യത കൂടി കണക്കിലെടുത്താണന്നും അഭ്യൂഹമുണ്ട്. എന്നാല്‍ ബിജെപിക്കൊപ്പം ചേരില്ലെന്ന് കേരള നേതൃത്വം വ്യക്തമാക്കി. ടിഡിപി, ശിരോമണി അകാലിദള്‍ എന്നീ പാര്‍ട്ടികള്‍ പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുങ്കെലും ഇവര്‍ക്ക് ക്ഷണമില്ല.
Deve Gowda's JDS mulls tie-up with BJP for 2024 LS Polls