മാധ്യമപ്രവർത്തകനായ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസിലെ ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പിച്ചു. നരഹത്യക്കുറ്റം ചുമത്താനുള്ള സാധ്യത ഇല്ലെന്നാണ് അപ്പീലില്‍ വാദം. നരഹത്യ, തെളിവു നശിപ്പിക്കൽ കുറ്റങ്ങൾ ഹൈക്കോടതി നേരത്തെ പുനഃസ്ഥാപിച്ചിരുന്നു. 2019 ഓഗസ്റ്റ് 3നു പുലർച്ചെ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് അലക്ഷ്യമായി കാർ ഓടിച്ച് ബഷീറിന്റെ അപകട മരണത്തിന് ഇടയാക്കിയെന്നാണു കേസ്.
Sriram filed an appeal in the Supreme Court against the High Court verdict