antonyrajuksrtccmd-15

കെ.എസ്.ആര്‍.ടി.സി സിഎംഡി സ്ഥാനത്ത് തുടര്‍ന്നേക്കില്ലെന്ന ബിജുപ്രഭാകറിന്റെ നിലപാട് താന്‍ അറിഞ്ഞത് മാധ്യമങ്ങളിലടെയാണെന്ന്  ഗതാഗതമന്ത്രി ആന്റണി രാജു. രാജി സന്നദ്ധത സംബന്ധിച്ച് തന്നോട് സംസാരിച്ചിട്ടില്ല. സി.എം.ഡിയുമായി കൂടിക്കാഴ്ച നടക്കുന്നുണ്ടെന്നും രണ്ടാം ഗഡു ശമ്പളത്തിനായി ധനവകുപ്പിന് ഇന്ന് തന്നെ കത്ത് നല്‍കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാവുന്നില്ലെങ്കില്‍ സിഎംഡി സ്ഥാനം തുടരില്ലെന്ന നിലപാടിലാണ് ബിജുപ്രഭാകര്‍. പ്രതിസന്ധി സംബന്ധിച്ച് വിശദീകരിക്കുന്നതിനായി വൈകുന്നേരം ആറുമണിക്ക് ഫെയ്സ്ബുക്ക് ലൈവിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Minister Antony Raju on ksrtc cmd Biju Prabhakar