ഡി.എ.കുടിശികയില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല സര്‍വീസ് സംഘടന. ഒരു ഇടതുപക്ഷ സര്‍ക്കാരും വരുത്താത്ത ഡി.എ കുടിശികയാണ് പിണറായി സര്‍ക്കാര്‍ വരുത്തിവെച്ചതെന്ന് സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍. കടുത്ത വിലക്കയറ്റമാണ് അനുഭവിക്കുന്നതെന്നും അസോസിയേഷന്‍റെ കുറ്റപ്പെടുത്തല്‍.
പച്ചക്കറി, പലവ്യഞ്ജനമടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില അനിയന്ത്രിതമായി കൂടിയിട്ടുണ്ട്. ഇതിനെ മറികടക്കുന്നതിനായുള്ള ക്ഷാമബത്ത നല്‍കാത്തത് ജീവനക്കാരുടെ കുടുംബബജറ്റിനെ താളം തെറ്റിച്ചെന്നാണ് കുറ്റപ്പെടുത്തല്‍. മാത്രമല്ല നാളിതുവരെയുള്ള ഒരു ഇടതുപക്ഷ സര്‍ക്കാരും വരുത്താത്തത്ര കുടിശികയാണ് പിണറായി സര്‍ക്കാര്‍ വരുത്തിയതെന്നും വിതരണം ചെയ്ത നോട്ടിസില്‍ പറയുന്നു. 15 ശതമാനം ക്ഷാമബത്തയാണ് ജീവനക്കാര്‍ക്ക് കുടിശികയുള്ളത്. 2018 ജൂലൈയിലാണ് സംസ്ഥാനത്ത് അവസാനമായി ഡി.എ വര്‍ധന നല്‍കിയത്. 2019 വരെ ഡി.എ ലയിപ്പിച്ചാണ് ശമ്പള പരിഷ്കരണം നടത്തിയത്. കേന്ദ്രം നല്‍കുന്ന മുറയ്ക്കാണെങ്കില്‍ ജൂലൈയില്‍ ആറു ഗഡു ഡി.എയാണ് കുടിശികയായത്. 3000 രൂപ മുതല്‍ 15000 രൂപ വരെയാണ് ഓരോ മാസവും ജീവനക്കാരനു നല്‍കാനുള്ളത്.
Kerala Secretariat Employees Association against government