wild-elephant-tsr

തൃശൂര്‍ ചേലക്കരയില്‍ ആനയുടെ ജഡം കണ്ടെത്തിയതില്‍ വഴിത്തിരിവ്. കോടനാട് ഈ മാസം ഒന്നിന് പിടികൂടിയത് ഇതേ ആനയുടെ കൊമ്പെന്നാണ് സൂചന. ചേലക്കരയില്‍ മുറിച്ചെടുത്തത് 14 സെ.മീ നീളമുള്ള കൊമ്പിന്‍റെ ഭാഗം കോടനാട് പിടികൂടിയതും ഇതേ അളവിലുള്ളതാണ്. കോടനാട് പിടിയിലായ നാലുപേര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. പന്നിക്ക് വച്ച കെണിയില്‍ ആന കുടുങ്ങിയെന്നാണ് സംശയം. വൈദ്യുതിക്കെണി ഒരുക്കിയത് സ്ഥലമുടമ റോയിയും സുഹൃത്തുക്കളും ചേര്‍ന്നാണ്. 

 

Wild Elephant found dead; Part of ivory is missing