കോവിഡ് കാലത്തേ ഭക്ഷ്യ കിറ്റിന് കമ്മീഷന്‍ നല്‍കാതെ റേഷന്‍ വ്യാപാരികളെ കബളിപ്പിച്ച സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയില്‍ തിരിച്ചടി. റേഷന്‍ വ്യാപാരികള്‍ക്ക് 10 മാസത്തെ കമ്മീഷന്‍ കൊടുത്തു തീര്‍ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. വിധി പരിശോധിക്കുമെന്നും ഉത്തരവ് പാലിക്കുമെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു
കോവിഡ് കിറ്റ് വിതരണത്തിന് 5 രൂപവെച്ച് കമ്മീഷനെന്ന വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയ സംസ്ഥാ സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് സുപ്രീംകോടതി നല്‍കിയത്. പണം നല്‍കാനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തു ഹര്‍ജി സുപ്രീംകോടതി തള്ളി. 14257 റേഷൻ കടക്കാർക്കാണ് കമ്മീഷൻ നൽകാനുള്ളത് . സുപ്രീംകോടതി കൂടി ഉത്തരവിട്ടതോടെ പണം നല്‍കാതെ സര്‍ക്കാരിന് ഇനി വേറെ മാര്‍ഗമില്ല
അന്‍പതിനായിരം രൂപവെച്ച് ഓരോ റേഷന്‍ വ്യാപിക്കും ലഭിക്കും. പണം കൊടുത്തു വാങ്ങിച്ച സാധനങ്ങള്‍ വില്ക്കുന്നതിനാണ് കമ്മീഷന്‍ എന്നും സൗജന്യകിറ്റിന് കമ്മീഷന്‍ നല്‍കാനാവില്ല എന്നുമായിരുന്നു സര്‍ക്കാര്‍ വാദം. പതിമൂന്ന് മാസത്തെ കമ്മീഷനില്‍ മൂന്ന് മാസത്തെ നല്‍കിയ ശേഷമമായിരുന്നു സര്‍ക്കാര്‍ പിന്‍വാങ്ങിയത്.റേഷന്‍ വ്യാപാരികള്‍ക്ക് വേണ്ടി അഡ്വ എം.ടി.ജോര്‍ജ് ഹാജരായി
Kerala Govt. should pay for Covid Kit